Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റേഴ്സ് കോൺഫറൻസ്, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, ധ്യാന യോഗങ്ങൾ, സി ഇ എം- സൺ‌ഡേ സ്കൂൾ സമ്മേളനം, വനിതാ സമാജം സമ്മേളനം, റൈറ്റേഴ്സ് ഫോറം സമ്മേളനം,ഇവാഞ്ചലിസം ബോർഡ് സമ്മേളനം, കാത്തിരിപ്പു യോഗം, സംയുക്ത സഭായോഗം, കർത്തൃമേശ എന്നിവ കൺവൻഷന്റെ ഭാഗമായി നടക്കും. സഭാ പ്രസിഡന്റ്‌ പാസ്റ്റർ വി ജെ തോമസ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ എം ഡി സാമൂവേൽ, പാസ്റ്റർ റോയ് ചെറിയാൻ, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ പി വി ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.