Ultimate magazine theme for WordPress.

*വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ ക്രമക്കേടുകൾ: ആശങ്ക അറിയിച്ച് സി.ബി.സി.ഐ *

 

 

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (SIR) ക്രമക്കേടുകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ. ഒക്ടോബർ 7 ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കാൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തയ്യാറാകണമെന്ന് ഭാരതീയ കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടു.

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം സെപ്റ്റംബർ 23-ന് പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.സി.ഐ നിലപാട് വ്യക്തമാക്കിയത്. 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ, പുതിയ വോട്ടർ രജിസ്ട്രേഷനിലും പേരുകൾ വെട്ടിമാറ്റുന്നതിലും മറ്റ് കമ്മീഷണർമാരുടെ അറിവില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ മൂന്ന് കത്തോലിക്കാ സഭകളെ പ്രതിനിധീകരിക്കുന്ന സി.ബി.സി.ഐ, രാജ്യത്തെ 22 ദശലക്ഷത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ പരമോന്നത സഭാ കൂട്ടായ്മയാണ്

Sharjah city AG

Comments are closed.