ന്യൂഡൽഹി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ വൈ.പി.ഇ. ഡൽഹി സ്റ്റേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘റിവൈവൽ യൂത്ത് ക്യാമ്പ്’ (Revival Youth Camp) ഒക്ടോബർ 18 മുതൽ 20 വരെ ഛത്തർപ്പൂരിലുള്ള ഓൾ ഇന്ത്യ പ്രയർ ഫെല്ലോഷിപ്പിൽ നടക്കും.
പാസ്റ്റർ ഷിഞ്ചു തോമസ്(യൂത്ത് ഡയറക്ടർ,സെൻട്രൽ വെസ്റ്റ് റീജിയൻ)ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
1 കൊരിന്ത്യർ 16:13 ആസ്പദമാക്കി “Stand Firm”, Mighty Through Meekness എന്നതാണ് ക്യാമ്പിന്റെ പ്രധാന ചിന്താവിഷയം. ക്യാമ്പിൽ പാസ്റ്റർ പ്രിൻസ് തോമസ് (കേരളം), പാസ്റ്റർ ജോൺ തോമസ് (വെസ്റ്റ് ബംഗാൾ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ജോൺസൻ രാമചന്ദ്രൻ (ന്യൂഡൽഹി) പരിഭാഷാ നിർവഹിക്കും. പാസ്റ്റർ ജോസഫ് രാജ് (മുംബൈ) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ആത്മനിറവിലുള്ള ആരാധന, ദൈവവചന പഠനം, ഗ്രൂപ്പ് ചർച്ചകൾ, പ്രാർത്ഥനാ സമയം എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. 13 മുതൽ 40 വയസ്സുവരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ₹1,500 ആണ്.
ക്യാമ്പിന്റെ വിവിധ ക്രമീകരണങ്ങൾക്കായി പാസ്റ്റർ സുജിമോൻ രാജു (+91 7012531747), പാസ്റ്റർ സനു ടി. മാത്യു (+91 8076872387), ബ്രദർ ഷൈജു മാത്യു (+91 9958285033), ബ്രദർ വിന്നി പി. മാത്യു (+91 9868042209) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
ക്യാമ്പിന്റെ അനുഗ്രഹകരമായ നടത്തിപ്പിനും പങ്കെടുക്കുന്ന യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കുമായി എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

Comments are closed.