Ultimate magazine theme for WordPress.

പി.വൈ.പി.എ ഓസ്‌ട്രേലിയ റീജിയൻ യുവജന സംഗമം ഒക്ടോബർ 24-ന് ബെൻഡിഗോയിൽ

 

 

ബെൻഡിഗോ: പെന്തെക്കോസ്തൽ യങ്‌ പീപ്പിൾസ് അസോസിയേഷൻ ഓസ്‌ട്രേലിയ റീജിയന്റെ നേതൃത്വത്തിൽ യുവജന സംഗമം ഒക്ടോബർ 24-ന് ബെൻഡിഗോയിൽ നടക്കും. രാവിലെ 10 മണിക്ക് ബെൻഡിഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള ലോംഗ് ഗള്ളി കമ്മ്യൂണിറ്റി സെന്ററിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.

“ക്രിസ്തുവിലുള്ള വ്യക്തിത്വം” എന്നതാണ് ഈ വർഷത്തെ യുവാവന സംഗമത്തിന്റെ പ്രധാന ചിന്താവിഷയം. യുവാക്കളുടെ ആത്മീയ വളർച്ചയ്ക്കും, ക്രിസ്തുവിലുള്ള വ്യക്തിത്വം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനും, വിശ്വാസജീവിതത്തിൽ ശക്തീകരിക്കുന്നതിനും വേണ്ടിയാണ് സംഗമം ലക്ഷ്യമിടുന്നത്. വചനപഠനം, പ്രാർത്ഥന, ആത്മീയ പ്രബോധനം, കൂട്ടായ്മ എന്നിവയ്ക്ക് പരിപാടിയിൽ പ്രത്യേക പ്രാധാന്യം നൽകും.

എബി മേമന പ്രോഗ്രാമിൽ മുഖ്യപ്രസംഗകനായി പങ്കടുക്കും. ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കൾ ഈ സംഗമത്തിൽ അണിനിരക്കും. ദൈവവചനം അറിയുക, അതിലൂടെ ആത്മീയമായി വളരുക, വ്യത്യസ്തമായ ക്രിസ്തീയ ജീവിതം നയിക്കുക, ദൈവവിളി തിരിച്ചറിഞ്ഞു ജീവിക്കുക എന്നീ സന്ദേശങ്ങളാണ് യുവജന സംഗമം പങ്കുവെക്കുന്നത്.

 

Sharjah city AG

Comments are closed.