ദോഹ : അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ സംഘടിപ്പിക്കുന്ന പവർ കോൺഫറൻസ് ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 7.15 മുതൽ 9.30 വരെ ദോഹ ഏ.ജി-യിൽ (ഹോൾ നമ്പർ 6) വെച്ച് നടക്കും.
ചടങ്ങിൽ AGMDC അസിസ്റ്റന്റ് സൂപ്രണ്ട് റവ. തോമസ് ഫിലിപ്പ് ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. കോൺഫറൻസിൽ അനുഗ്രഹീതമായ വചനസന്ദേശവും പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.
പ്രോഗ്രാമിനോടനുബന്ധിച്ചുള്ള ഗാനശുശ്രൂഷകൾക്ക് ഏ.ജി- ഖത്തർ സെക്ഷൻ ഗായകസംഘം നേതൃത്വം നൽകും. ഖത്തറിലെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ദൈവദാസന്മാരും കോൺഫറൻസിൽ പങ്കെടുക്കും.

Comments are closed.