‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാത്തിരുന്ന ‘ദി ചോസൻ’ ക്ലൈമാക്സ് സീസൺ പോസ്റ്റ് പ്രൊഡക്ഷനിൽ!
ലോസ് ആഞ്ചലസ്: ആഗോളതലത്തിൽ ശ്രദ്ധേയമായ ‘ദി ചോസൻ’ എന്ന ബൈബിൾ അധിഷ്ഠിത വെബ് സീരീസിന്റെ ഏഴാമത്തെയും അവസാനത്തെയും സീസണിന്റെ ചിത്രീകരണം പൂർത്തിയായി. എട്ട് വർഷത്തെ ദീർഘമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് സെപ്റ്റംബർ 24-ന് ചിത്രീകരണത്തിന് തിരശ്ശീല വീണത്.
ഏഴ് സീസണുകളിലായി ആകെ 528 ദിവസത്തെ ചിത്രീകരണമാണ് സീരീസിനായി വേണ്ടിവന്നത്. ചെറിയ സംഘത്തോടെയും ക്രൗഡ് ഫണ്ടിംഗിലൂടെയും ആരംഭിച്ച പ്രോജക്റ്റ് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സംവിധായകൻ ഡള്ളാസ് ജൻകിൻസും അഭിനേതാക്കളും സന്തോഷവും നന്ദിയും രേഖപ്പെടുത്തി.
യേശുക്രിസ്തുവിന്റെ ക്രൂശീകരണവും ഉയിർത്തെഴുന്നേൽപ്പും ചിത്രീകരിക്കുന്ന അവസാന സീസണിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്. സീരീസിന്റെ ക്ലൈമാക്സ് എപ്പിസോഡുകൾക്കായി വലിയ പ്രതീക്ഷയോടെയാണ് ആഗോള ക്രൈസ്തവ സമൂഹം കാത്തിരിക്കുന്നത്.

Comments are closed.