Ultimate magazine theme for WordPress.

സാബു മുളക്കുടി ഭൂപരിഷ്കരണ പഠനസമിതി അംഗം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭൂപരിഷ്കരണ പഠനസമിതി അംഗമായി മുൻ ഡെപ്യൂട്ടി കലക്ടറും എഴുത്തുകാരനും പ്രഭാഷകനുമായ എം. എസ്. സാബു മുളക്കുടിയെ നിയമിച്ചു. മുൻ ലാൻഡ് റവന്യൂ കമ്മീഷണർ എ.ടി. ജെയിംസാണ് സമിതി അധ്യക്ഷൻ.

ഭൂപരിഷ്കരണ നടപടികൾ, ഭൂമിയുടെ പുനർവിതരണം, ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കൽ, നിലവിലെ ഭൂഉടമസ്ഥതാ പ്രശ്നങ്ങൾ എന്നിവ പഠിച്ച് പുതിയ നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. ‘ഭൂപരിഷ്കരണം 2.0’യും പരിഗണിക്കും.

ഐപിസി വെമ്പായം സെന്റർ ജോയിന്റ് സെക്രട്ടറി, കേരള സ്റ്റേറ്റ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാബു ഐപിസി നാലാഞ്ചിറ ജയോത്സവം സഭാംഗവും ക്രിസ്ത്യൻ ലൈവ് ദിനപത്രത്തിന്റെ സഹയാത്രികനുമാണ്.

Sharjah city AG

Comments are closed.