Ultimate magazine theme for WordPress.

ലൂക്കോസിന്റെ സുവിശേഷം പൂർണ്ണമായും ആംഗ്യഭാഷയിൽ; ബധിര സമൂഹത്തെ ലക്ഷ്യമിട്ട് പുതിയ അനിമേഷൻ സംരംഭം

 

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ബധിര സമൂഹത്തിലേക്ക് സുവിശേഷമെത്തിക്കാൻ ലൂക്കോസിന്റെ സുവിശേഷം പൂർണ്ണമായും ആംഗ്യഭാഷയിൽ ദൃശ്യവൽക്കരിക്കുന്നു. പ്രമുഖ ബൈബിൾ മീഡിയ പ്രസ്ഥാനമായ റെവലേഷൻ മീഡിയയും ഇന്റർനാഷണൽ മിഷൻ ബോർഡും (IMB) സംയുക്തമായാണ് ഈ ചരിത്രപരമായ അനിമേഷൻ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

അമേരിക്കൻ സൈൻ ലാംഗ്വേജിൽ (ASL) വാക്കുപ്രതി വാക്കുകളോടെയാണ് ഈ സുവിശേഷ ഭാഗങ്ങൾ ആവിഷ്കരിക്കുന്നത്. തിരിശ്ശീലയുടെ താഴെ പരിഭാഷകരെ വെയ്ക്കുന്നതിന് പകരം, അനിമേഷൻ കഥാപാത്രങ്ങൾ നേരിട്ട് ആംഗ്യഭാഷയിലൂടെ കഥ പറയുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ലോകത്താകമാനമുള്ള എഴുപത് മില്യണിലധികം വരുന്ന ബധിരരിൽ രണ്ട് ശതമാനം മാത്രമാണ് സുവിശേഷം എത്തിച്ചേർന്ന വിഭാഗമായി കരുതപ്പെടുന്നത്. ദൈവവചനം ലഭ്യമല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലൊന്നിലേക്ക് യേശുക്രിസ്തുവിന്റെ സന്ദേശം എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്യമിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

Sharjah city AG

Comments are closed.