Ultimate magazine theme for WordPress.

അരുണാചലിൽ ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥനാ സംഗമം നടന്നു

ഗോവ : അരുണാചൽ പ്രദേശിലെ നാംസായിൽ വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള എൺപത്തിയഞ്ചോളം നേതാക്കൾ പങ്കെടുത്ത പ്രാർത്ഥനാ സംഗമം ക്രിസ്തീയ ഐക്യത്തിനും രാഷ്ട്രനേതാക്കൾക്കും രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെ നടന്നു.

മിയാവോ രൂപതാ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ ബാപ്റ്റിസ്റ്റ്, റിവൈവൽ, പെന്തക്കോസ്ത്, കത്തോലിക്കാ സഭാ വ്യത്യാസമില്ലാതെ എല്ലാവരും ക്രിസ്തുവിൽ ഒരൊറ്റ കുടുംബമായി ഒന്നിച്ചുചേർന്നു പ്രാർത്ഥിക്കുകയുണ്ടായി.

മറ്റുള്ളവർക്ക് വേണ്ടിയും അധികാരികൾക്ക് വേണ്ടിയും പ്രാർത്ഥിക്കേണ്ടത് ക്രൈസ്തവ കർത്തവ്യമാണെന്ന് ഓർമ്മിപ്പിച്ച സമ്മേളനത്തിൽ, പതിവായി പ്രാർത്ഥനകൾ തുടരുന്നതിനായി പൊതുവായ പ്രാർത്ഥനാ കാർഡുകൾ വിതരണം ചെയ്യാനും സഭാ നേതാക്കൾ തീരുമാനമെടുത്തു.

Sharjah city AG

Comments are closed.