Ultimate magazine theme for WordPress.

ഡാളസ് റിച്ചാർഡ്‌സൺ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ 40-ാമത് വാർഷിക സമ്മേളനം സെപ്റ്റംബർ 25 മുതൽ നടക്കും

ഡാളസ്: റിച്ചാർഡ്‌സൺ ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയുടെ 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും സെപ്റ്റംബർ 25 മുതൽ 27 വരെ റിച്ചാർഡ്‌സണിലുള്ള സഭാ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രശസ്ത സുവിശേഷ പ്രസംഗകൻ ബ്രദർ സാജു മാത്യു യോഗങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും. സെപ്റ്റംബർ 25, 26 തീയതികളിൽ വൈകുന്നേരം ഏഴ് മണിക്ക് പൊതുസമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ വാർഷിക സമ്മേളനവും ഞായറാഴ്ച രാവിലെ 9.30 മുതൽ സഭായോഗവും നടക്കും. സീനിയർ പാസ്റ്റർ വി.എ വർഗീസ്, യൂത്ത് പാസ്റ്റർ തോമസ് മാമ്മൻ എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.