Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 29 മുതൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 29 വ്യാഴം മുതൽ നവംബർ ഒന്ന് ഞായർ വരെ ഹെന്നൂർ ഗഡലഹല്ലി പ്രീതി നിവാസ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടക്കും.

സ്റ്റേറ്റ് ഓവർസീയർ റവ. ഇ.ജെ. ജോൺസൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. സി.സി. തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്) , പാസ്റ്റർ പി.സി. ചെറിയാൻ (കേരളം) , റവ. ഡോ. ഷിബു കെ. മാത്യു(കേരളം), പാസ്റ്റർ റോജി സാമുവൽ  (കർണാടകം) പാസ്റ്റർ സിസി ബാബു ജോൺ  (ആലുവ) എന്നിവർ പ്രസംഗിക്കും.ചർച്ച് ഓഫ് ഗോഡ് കയർ ഗാനങ്ങൾ ആലപിക്കും.

വ്യാഴം മുതൽ ശനി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ ഉണ്ടായിരിക്കും. കൺവെൻഷനിൽ 29 വ്യാഴം വൈകിട്ട് 4ന് ശുശ്രൂഷക സമ്മേളനം, 30ന് രാവിലെ 10 ന് ലേഡീസ് മീറ്റിംഗ്, 31ന് രാവിലെ സൺഡേ സ്കൂൾ, വൈ.പി.ഇ സമ്മേളനം, സമാപനദിവസമായ ഞായർ രാവിലെ 9 ന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.

Sharjah city AG

Comments are closed.