ഷാർജ : ഐപിസി വർഷിപ്പ് സെന്റർ, ഷാർജ സൺഡേ സ്കൂളിന്റെ സിൽവർ ജൂബിലി സമ്മേളനം സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് ആരംഭിച്ചു. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റും ഐപിസി വർഷിപ്പ് സെന്റർ സൺഡേ സ്കൂൾ പ്രസിഡന്റമായ റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ അനേകർ പങ്കെടുത്തു.
സിൽവർ ജൂബിലി മാഗസിൻ ചീഫ് എഡിറ്റർ ബ്രദർ മനോജ് എബ്രഹാം റവ. ഡോ. വിൽസൺ ജോസഫിനു നൽകി പ്രകാശം ചെയ്തു. ഐപിസി അങ്കമാലി സെന്റർ പ്രസിഡന്റും ഐപിസി വർഷിപ്പ് സെന്റർ സൺഡേ സ്കൂൾ വൈസ് പ്രസിഡന്റമായ റവ. റോയ് ജോർജ് സന്ദേശം നൽകി. *Year of Unstoppable Grace എന്നതായിരുന്നു ജൂബിലി തീം* .സിൽവർ ജൂബിലി ചാരിറ്റിയുടെ ഭാഗമായി സൺഡേ സ്കൂൾ പ്രവർത്തകർ മുറിവേറ്റവർക്ക് ഔഷധമായി ഇരവിപേരൂർ ഗില്ഗാല് ആശ്വാസ ഭവൻ സന്ദർശിച്ചിരുന്നു.
ഐപിസി യുഎഇ റീജിയൻ സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ദിലു ജോൺ , സഭാ സെക്രട്ടറി അബൂ വർഗീസ്, വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ് സിസ്റ്റർ മേഴ്സി വിൽസൺ, സൺഡേ സ്കൂൾ മുൻ പ്രിൻസിപ്പൽ സിസ്റ്റർ സുനി റോയ് , പി വൈ പി എ സെക്രട്ടറി മനു തോമസ്, പാസ്റ്റർ എം.ജോൺസൻ എന്നിവർ ആശംസകൾ അറിയിച്ചു. സൺഡേ സ്കൂൾ ഗായകസംഘം ആരാധന നയിച്ചു. പാസ്റ്റർ ജെൻ ജോൺസൻ ആൻഡ് ടീംന്റെ സ്പെഷ്യൽ വർഷിപ്പും ഉണ്ടായിരുന്നു.വൈസ് പ്രിൻസിപ്പൽ സിസ്റ്റർ നാൻസി മനോജ് നന്ദി പ്രസംഗം നടത്തി. സൺഡേ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീൻ ഷാജി, , ട്രഷറർ സിസ്റ്റർ ഫേബാ അനിൽ, കോർഡിനേറ്റർ ജെയ്സൺ ജോസ് , സൺഡേ സ്കൂൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്ത സിൽവർ ജൂബിലി സമ്മേളനത്തിന് അനുഗ്രഹ സമാപ്തി.

Comments are closed.