Ultimate magazine theme for WordPress.

*24-ാമത് മലയാളി പെന്തക്കോസ്ത് അസോസിയേഷൻ കോൺഫറൻസ് കേംബ്രിഡ്ജിൽ നടക്കും*

യു. കെ : യു. കെ & യൂറോപ്പിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്ത് അസോസിയേഷൻ യു. കെ. & യൂറോപ്പിന്റെ 24-ാമത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്‌ഫോർഡിൽ 2027 മാർച്ച് 26, 27, 28 തീയതികളിൽ നടക്കും. എം. പി. എയുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കും. “ഉത്തമമായ സമ്പത്ത്” (എബ്രായർ 10:34) എന്ന പ്രമേയത്തെ ആസ്പദമാക്കി റവ. ഡോ. ഷാജി കെ. ഡാനിയേൽ, റവ. ജോയ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

ഏറ്റവും വിപുലമായ രീതിയിൽ നടക്കുന്ന ഈ നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും. യുകെയുടെയും യൂറോപ്പിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും ഈ ആത്മീയ സംഗമത്തിൽ പങ്കുചേരും.

വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഞായറാഴ്ച നടക്കുന്ന പൊതു ആരാധനയോടെ അവസാനിക്കും. ആത്മീയ ഐക്യവും വചനാനുഭവവും പ്രത്യാശയും പകരുന്ന ഈ മഹാസമ്മേളനം ക്രൈസ്തവ സമൂഹത്തിന് വലിയ അനുഗ്രഹമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.