സെലാ ബീറ്റ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ മലയാള ഭക്തിഗാനം ‘മാറാനാഥാ’ ഉടൻ റിലീസ് ചെയ്യും. സലിൻ, അക്‌സ എന്നിവർ ചേർന്നാണ് ഈ ഭക്തിഗാനം ആലപിച്ചിരിക്കുന്നത്.
ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് മോൻസി അലക്‌സാണ്ടർ ആണ്. ഡ്രംസ് ജോൺസൺ മാവേലിക്കരയും, വയലിൻ സണ്ണി ചന്ദ്രവിരുതിലും കൈകാര്യം ചെയ്തിരിക്കുന്നു. സുബിൻ കെ. ജോൺസൺ ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ, മിക്‌സിംഗും മാസ്റ്ററിംഗും ചെയ്തത് ജോയൽ ജോക്കുട്ടൻ ആണ്.
ഷൂട്ട് അസിസ്റ്റന്റായി ജോയൽ എം. പോളും, കവർ ഡിസൈനറായി ജയ്കിഷനും പ്രവർത്തിച്ചിട്ടുണ്ട്. പുല്ലാട് കുമ്പനാട്ടുള്ള മിക്‌സ്‌വേവ്‌സ് സ്റ്റുഡിയോയിലാണ് ഗാനത്തിന്റെ റെക്കോർഡിംഗും മറ്റ് അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കിയത്.

Comments are closed.