തിരുവല്ല:സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ വൈദിക സമ്മേളനങ്ങൾക്ക് നാളെ (09/09- ബുധൻ) തുടക്കമാകും. സൗത്ത് കേരള ഡയോസിസ് സമ്മേളനം ബുധനാഴ്ച 2ന് കൊട്ടാരക്കര വാളകം പാലസ് മൗണ്ടിലുള്ള ഡയോസിഷൻ ആസ്ഥാനത്ത് നടക്കും.പ്രിസൈഡിങ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യും.
ഈസ്റ്റ് കേരള,വെസ്റ്റ് കേരള ഡയോസിസുകളുടെ സംയുക്ത സമ്മേളനം 21ന് രാവിലെ 10.30ന് മഞ്ഞാടിയിലെ സഭ ആസ്ഥാനത്തും നോർത്ത് കേരള സമ്മേളനം 22 ന് രാവിലെ 10.30 ന് കീഴില്ലം ഇവാൻജലിക്കൽ ക്യാമ്പ് സെൻ്ററിലും നടക്കും. ബാഹ്യ കേരള സമ്മേളനം ഒക്ടോബർ 15 ന് രാവില 9 ന് ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജിലും നടക്കുമെന്ന് സഭാ സെക്രട്ടറി റവ.സജി മാത്യു അറിയിച്ചു

Comments are closed.