Ultimate magazine theme for WordPress.

നെതർലൻഡ്സിൽ ആത്മീയ ഉണർവ്വേകി തരംഗമായി പെന്തക്കോസ്ത് സമ്മേളനം

ന്യൂയോർക്ക് : ഏറ്റവും കൂടുതൽ മതേതരത്വം നിലനിൽക്കുന്ന നെതർലൻഡ്സിൽ അറുപതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്ത നാലുദിവസത്തെ പെന്തക്കോസ്ത് ആത്മീയ സമ്മേളനം നടന്നു. പുതുതലമുറയിലെ വലിയൊരു വിഭാഗം യുവാക്കൾ ദൈവവിശ്വാസത്തിലേക്ക് തിരികെ എത്തുന്നതിന്റെ വ്യക്തമായ സൂചനയായി ഈ കൂട്ടായ്മ മാറി.

‘ഒപ്വെക്കിംഗ്’ എന്ന പേരിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ 30 വയസ്സിൽ താഴെയുള്ളവരായിരുന്നു. യൂറോപ്പിലുടനീളം വചനാധിഷ്ഠിതമായ ആത്മീയ മുന്നേറ്റം ശക്തമാകുകയാണെന്നും പരിശുദ്ധാത്മാവിന്റെ വലിയൊരനുഭവം ദേശങ്ങളിൽ പടരുകയാണെന്നും സുവിശേഷ പ്രവർത്തകൻ ഷാങ്-ലൂക് ട്രഷൽ വ്യക്തമാക്കുന്നു.

നെതർലൻഡ്സിന് പുറമേ ഫ്രാൻസിലെ പ്രമുഖ നഗരങ്ങളിലും ആയിരക്കണക്കിന് വിശ്വാസികൾ ഒന്നിച്ചുചേർന്ന് പ്രാർത്ഥനാ മാർച്ച് നടത്തി. സഭാ വിഭാഗീയതകൾ മാറ്റിവെച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ ലോകമെമ്പാടുമുള്ള സഭ ഒന്നായി മുന്നേറുകയാണെന്ന് സഭാ നേതൃത്വങ്ങൾ പ്രസ്താവിക്കുന്നു.

Sharjah city AG

Comments are closed.