ന്യൂയോർക്ക് : മെൽ ഗിബ്സന്റെ പ്രശസ്തമായ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം ക്രിസ്തുവിന്റെ ഉത്ഥാനത്തിന് ശേഷമുള്ള സംഭവ വികാസങ്ങളെ സമഗ്രമായി ആവിഷ്കരിക്കുമെന്ന് സംവിധായകൻ. യാക്കോ ഒഹ്തോനെൻ നായകനാകുന്ന ചിത്രത്തിൽ പരമ്പരാഗത വിശ്വാസങ്ങൾക്ക് അനുസൃതമായ ആത്മീയ സംഭവങ്ങൾ ദൃശ്യവത്കരിക്കും.
സുവിശേഷങ്ങളിൽ വിശദമായി പരാമർശിക്കാത്ത വിഷയങ്ങളെ ക്രിസ്തീയ ആത്മീയതയ്ക്ക് കോട്ടം തട്ടാതെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഗിബ്സൺ വ്യക്തമാക്കി. സ്വർഗ്ഗീയ ലോകം, പാതാളങ്ങൾ, വീണുപോയ ദൂതന്മാർ എന്നിവയുടെ ദൃശ്യാവിഷ്കാരങ്ങൾ ചിത്രത്തിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിസ്തുവിന്റെ ഉത്ഥാനത്തിന് ശേഷം അപ്പോസ്തോലന്മാർ നേരിട്ട കഷ്ടപ്പാടുകളും അവരുടെ അന്തിമ വിജയവുമാണ് ചിത്രം പ്രതിപാദിക്കുന്നത്. സഭാ ചരിത്രത്തിലെയും സുവിശേഷ പ്രചാരണത്തിലെയും ഈ സുപ്രധാന ഏടുകൾ വിശ്വാസികൾക്ക് ഏറെ ആത്മീയ പ്രചോദനവും പ്രത്യാശയും നൽകുമെന്നും സഭാ സമൂഹം പ്രതീക്ഷിക്കുന്നു.

Comments are closed.