*മൊറോക്കോയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ്: മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ ക്രിസ്ത്യൻ സംഘടനകളുടെ ശക്തമായ ആവശ്യം*
മൊറോക്കോ : സെപ്റ്റംബർ 23-ന് നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, രാജ്യത്ത് വിശ്വാസ സ്വാതന്ത്ര്യവും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പാക്കണമെന്ന് മൊറോക്കോയിലെ ക്രിസ്ത്യൻ സംഘടനകൾ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെടുന്നു. മതസ്വാതന്ത്ര്യം കേവലം വ്യക്തിഗത സ്ഥാനാർത്ഥികളുടെ വിഷയമായി ഒതുക്കാതെ, പാർട്ടികളുടെ പ്രധാന രാഷ്ട്രീയ ചർച്ചാവിഷയമായി മാറ്റണമെന്നാണ് സഭാ കൂട്ടായ്മകളുടെ നിലപാട്.
‘കോഓർഡിനേഷൻ ഓഫ് മൊറോക്കൻ ക്രിസ്റ്റ്യൻസ്’ എന്ന സംഘടന, പ്രത്യേകിച്ച് ഇടത് പ്രസ്ഥാനങ്ങളോട്, തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകളിലും ഭരണ പദ്ധതികളിലും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 മുതൽ രാഷ്ട്രീയ പാർട്ടികളുമായി ഇവർ ചർച്ചകൾക്ക് ശ്രമിച്ചുവരികയാണ്.

Comments are closed.