കാനഡ : സുവിശേഷകനും കൺസർവേറ്റീവ് രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തിൽ പ്രതി ടൈലർ റോബിൻസൺ വിചാരണ നേരിടണമെന്ന് യുട്ടാ കോടതി വിധിച്ചു.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന അക്രമത്തിൽ പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കി. സമൂഹത്തിൽ സമാധാനവും ജീവിത മൂല്യങ്ങളും നിലനിൽക്കാൻ പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് മത നേതാക്കൾ ആവശ്യപ്പെട്ടു.
കോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്തത് ചർച്ചയായെങ്കിലും നീതിപൂർവ്വമായ വിചാരണ നടക്കുമെന്ന് കരുതുന്നു. അക്രമ രാഷ്ട്രീയത്തിനെതിരെ ക്രിസ്തീയ സ്നേഹവും സമാധാനവും ഉയർത്തിപ്പിടിക്കാൻ സഭാ അധ്യക്ഷന്മാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Comments are closed.