ഭുവനേശ്വർ : ഐ.പി.സി ഒഡീഷ സ്റ്റേറ്റിന്റെ 12-ാമത് സംസ്ഥാന കൺവെൻഷൻ 2026 സെപ്റ്റംബർ 14 മുതൽ 16 വരെ ബെർഹാംപൂരിൽ നടക്കും. ഒഡീഷ്യ സഭയുടെ 60-ാമത് വാർഷികത്തോടനുബന്ധിച്ചുള്ള ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ഐ.പി.സി ഒഡീഷ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി. ഡി. ബാബു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വി. ജെ. തോമസ്, റവ. ഉപേന്ദ്ര പരിച്ച, ബിഷപ്പ് എസ്. കെ. നന്ദ എന്നിവർ സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി 60 ദിവസത്തെ പ്രാർത്ഥനയും വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

Comments are closed.