Ultimate magazine theme for WordPress.

*ഉക്രെയ്ൻ ഫോർ ക്രൈസ്റ്റ് ആസ്ഥാനം റഷ്യൻ ആക്രമണത്തിൽ തകർന്നു*

 

 

ഉക്രെയ്ൻ : ക്യംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഇന്റർനാഷണലിന്റെ പ്രാദേശിക വിഭാഗമായ ‘ഉക്രെയ്ൻ ഫോർ ക്രൈസ്റ്റ്’ മന്ത്രാലയത്തിന്റെ വെയർഹൗസും ഓഫീസും ഓഗസ്റ്റ് 28-ന് നടന്ന റഷ്യൻ മിസൈലാക്രമണത്തിൽ പൂർണ്ണമായി തകർന്നു. കഴിഞ്ഞ നാല് വർഷമായി പ്രതിദിന സേവനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന കേന്ദ്രമാണിതെന്ന് ഇവാഞ്ചലിക്കൽ ഫോക്കസ് റിപ്പോർട്ട് ചെയ്തു.

സഭകളിൽ നിന്നും മറ്റ് ചാരിറ്റി പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം വോളന്റിയർമാരുടെ സംഗമകേന്ദ്രവും മുൻനിര യുദ്ധമേഖലകളിലേക്കുള്ള അടിയന്തര ആശ്വാസ സാമഗ്രികളുടെ വിതരണ കേന്ദ്രവുമായിരുന്നു ഈ വെയർഹൗസ് എന്ന് സഭാ ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

വെയർഹൗസിന് സമീപമുണ്ടായിരുന്ന വയോജന പരിചരണ കേന്ദ്രത്തിനും ആക്രമണത്തിൽ പ്രഹരമേറ്റു. ഈ ആക്രമണത്തിൽ പരിചരണ കേന്ദ്രത്തിലെ 29 അന്തേവാസികൾ കൊല്ലപ്പെട്ടതായി ഉക്രെയ്ൻ ഫോർ ക്രൈസ്റ്റിന്റെ കനേഡിയൻ പങ്കാളികളായ ഗ്ലോബൽ എയ്ഡ് നെറ്റ്വർക്ക് സ്ഥിരീകരിച്ചു.

Sharjah city AG

Comments are closed.