കിങ്സ്റ്റൺ : കിങ്സ്റ്റൺ പ്രയർ ഫെലോഷിപ്പിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 11 മുതൽ 13 വരെ കിങ്സ്റ്റണിൽ വെച്ച് നടക്കും. സെപ്റ്റംബർ 11, 12 തീയതികളിൽ വുഡ്ബൈൻ റോഡിലും 13-ന് വൈറ്റ് ക്രസന്റിലുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ അനീഷ് തോമസ് റാന്നി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ആത്മീയ സന്ദേശങ്ങളും ദൈവആരാധനയും ഉൾപ്പെടെ വിവിധ ശുശ്രൂഷകൾ കൺവെൻഷനിൽ നടക്കും. പാസ്റ്റർ ലിവിൻ സാം സമ്മേളനത്തിന് നേതൃത്വം നൽകുന്നതാണ്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ വാർഷിക ആത്മീയ കൂട്ടായ്മയിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. പ്രാർത്ഥനയോടും പ്രതീക്ഷയോടും കൂടി കൺവെൻഷനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Comments are closed.