Ultimate magazine theme for WordPress.

*ഹോപ്പ് റിസ്റ്റോർഡ്’;’; പ്രത്യേക സമ്മേളനം ഡൻഡാസിൽ സെപ്റ്റംബർ 6 ന്*

ഡൻഡാസ്: ക്രൈസ്റ്റ് സെന്റർഡ് ചർച്ച്, എൻ.എസ്.ഡബ്ല്യുവിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സമ്മേളനം സെപ്റ്റംബർ 6 ഞായറാഴ്ച വൈകീട്ട് 5 ന് ഡൻഡാസ് 181 പാർക്ക് റോഡിലുള്ള വേദിയിൽ നടക്കും. പാസ്റ്റർ നോബിൾ പി. തോമസ് മുഖ്യസന്ദേശം നൽകും.

‘ഹോപ്പ് റിസ്റ്റോറെഡ് എന്നതാണ് സമ്മേളനത്തിന്റെ വിഷയം. യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പ്രത്യാശയും പുനഃസ്ഥാപനവും സംബന്ധിച്ച സന്ദേശമാണ് സമ്മേളനത്തിൽ പങ്കുവെക്കുന്നത്. ആരാധന, ദൈവവചന ശുശ്രൂഷ, പ്രാർത്ഥന, കൂട്ടായ്മ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

‘Christ Centred, Bible Based, Spirit Led’ എന്ന സഭയുടെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ക്രിസ്തുവിൽ വിശ്വാസത്തിലും പ്രത്യാശയിലും വളരാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കുടുംബങ്ങളെയും സുഹൃത്തുക്കളെയും ക്രൈസ്തവ സമൂഹത്തെയും സമ്മേളനത്തിലേക്ക് സഭ സ്വാഗതം ചെയ്തു.

Sharjah city AG

Comments are closed.