Ultimate magazine theme for WordPress.

*ഇറാനിൽ ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകൾക്ക് വിലക്ക്

; ചാരവൃത്തി ചുമത്തി കേസെടുക്കുമെന്ന് മുന്നറിയിപ്പ്*

ഇറാൻ : ഇറാനിലെ ഇന്റലിജൻസ് മന്ത്രാലയം പേർഷ്യൻ ഭാഷയിലുള്ള നിരവധി ക്രൈസ്തവ സാറ്റലൈറ്റ് ചാനലുകളെ ‘ശത്രുതാപരമായ മാധ്യമങ്ങൾ’ എന്ന് മുദ്രകുത്തി നിരോധിച്ചു. ഈ ചാനലുകളുമായി സഹകരിക്കുന്നവർക്കെതിരെ വിപുലീകരിച്ച ചാരവൃത്തി നിയമങ്ങൾ പ്രകാരം കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ക്രൈസ്തവ സഭകളോ കൂട്ടായ്മകളോ ഇല്ലാത്ത പ്രദേശങ്ങളിൽ ജീവിക്കുന്ന വിശ്വാസികൾക്കും സുവിശേഷം അറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ ചാനലുകൾ വലിയൊരാശ്വാസമായിരുന്നുവെന്ന് ‘ഓപ്പൺ ഡോർസ് യു.കെ’ മീഡിയ വിഭാഗം മേധാവി ബെൻ കോഹൻ പറഞ്ഞു. സഭാ യോഗങ്ങളിലോ വീട്ടു കൂട്ടായ്മകളിലോ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഇത് പ്രധാന ആശ്രയമായിരുന്നു.

Sharjah city AG

Comments are closed.