Ultimate magazine theme for WordPress.

പാസ്റ്റർ എം.എം. ജോൺസൺ നിത്യതയിൽ

ചെങ്ങന്നൂർ: നികരുംപുറം മൈലംതറയിൽ പാസ്റ്റർ മാർക്കോസ് – മറിയാമ്മ ദമ്പതികളുടെ മകനും മാവേലിക്കര ഈസ്റ്റ് സെൻ്ററിൽ ഐ പി സി ബഥേൽ , പിരളശ്ശേരി നികരുംപുറം സഭാശുശ്രൂഷകൻ പാസ്റ്റർ എം എം ജോൺസൺ (സണ്ണി 56) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ശാരിരിക പ്രയാസത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു.

കൺവൻഷൻ പ്രഭാക്ഷകൻ, പ്രവാചകൻ, ഗായകൻ , തബലിസ്റ്റ് , സംഘാടകൻ എന്നീ നിലകളിൽ ശുശ്രൂഷ നിർവഹിച്ചിരുന്നു.

സംസ്കാരം 27 വ്യാഴാഴ്ച രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 2 നു സഭാ സെമിത്തേരിയിൽ .

ഭാര്യ: ലാലി. മക്കൾ: ജെഫ്രി, ജെക്സൺ. മരുമകൾ: റീന

 

പാലക്കാട് രണ്ടാംപുഴ , നെൻമാറ , ഗുജറാത്ത് വാപ്പി , പത്തനംതിട്ട മൈലപ്രാ , കിടങ്ങന്നൂർ,എന്നിവിടങ്ങളിൽ ശുശ്രൂഷകൻ ആയിരുന്നു. കഴിഞ്ഞ 15 വർഷമായി നികരും പുറത്ത് ശുശ്രൂഷകൻ ആയിരുന്നു.

 

വാർത്ത: സാജൻ ഈശോ, പ്ലാച്ചേരി

Sharjah city AG

Comments are closed.