Ultimate magazine theme for WordPress.

ഭരണകൂടത്തിനെതിരെ പ്രതിഷേധം; ‘ഡി​യ​ർ​ബോ​ൺ ഷരീഅത്തിന് കീഴിൽ’: പാസ്റ്റർ ലോറെൻസോ

ഡിയർബോൺ : മിഷിഗണിലെ ഡിയർബോൺ നഗരം അമേരിക്കൻ ഭരണഘടനയ്ക്ക് പകരമായി ഇസ്ലാമിക ഷരീഅത്ത് നിയമങ്ങൾക്ക് കീഴിലായെന്ന് വൺ എയ്റ്റി ചർച്ച് പാസ്റ്ററായ ലോറെൻസോ സെവെൽ ആരോപിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിലാണ് പ്രാദേശിക ഭരണകൂടം മുസ്‌ലിം വിഭാഗക്കാർക്ക് വഴിവിട്ട പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് പാസ്റ്റർ രോഷാകുലനായത്.

അടുത്തിടെ ഡിയർബോണിൽ നടന്ന അർബയീൻ റാലിക്കിടെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ജെയ്ക്ക് ലാങിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പോലീസ് വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്നാണ് പ്രധാന വിമർശനം. മുസ്‌ലിം പ്രതിഷേധക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്തത് നഗരത്തിൽ ഷരീഅത്ത് സ്വാധീനം വർദ്ധിച്ചതിന്റെ തെളിവാനെന്ന് സെവെലും അനുകൂലികളും വാദിക്കുന്നു.

രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമുള്ള ഒരു വിഭാഗത്തിന്റെ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ഇവർ വ്യക്തമാക്കി.
എന്നാൽ ഭരണകൂടം എല്ലാവർക്കും ഒരുപോലെയുള്ള നിയമ പരിരക്ഷയാണ് നൽകുന്നതെന്നും ആർക്കും പ്രത്യേക പരിഗണന നൽകുന്നില്ലെന്നും ഡിയർബോൺ അധികൃതർ അറിയിച്ചു.

Sharjah city AG

Comments are closed.