Ultimate magazine theme for WordPress.

യു.പി.എഫ് – യു.എ.ഇ വിദ്യാർത്ഥി ക്യാമ്പ് ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ

ഷാർജ : ഗൾഫിലെ ഏറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ 22 ശനിയാഴ്ച വരെ ഷാർജ വർഷിപ്പ് സെന്ററിൽ നടത്തപ്പെടും. സഭാ വ്യത്യാസം കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാം. ഇന്ത്യയിലെ ട്രാൻസ്ഫോർമേഷൻസ് ടീം ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കും. പ്രസിഡന്റ് പാസ്റ്റർ സക്കറിയ എബ്രഹാം, സെക്രട്ടറി ബ്രദർ ഫിന്നി രാജു, ട്രഷറർ വിൽസൺ ബേബി, എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പ് കോഡിനേറ്ററേഴ്സ് പാസ്റ്റർ സാം അടൂർ,  റെജി വർക്കി, ഡാനി മാത്യു ജനറൽ കോർഡിനേറ്റർ ബ്രദർ സന്തോഷ് ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു. വിദ്യാർത്ഥി ക്യാമ്പ് റെജിസ്ട്രേഷന് www.upfuae.org സന്ദർശിക്കുക.

Sharjah city AG

Comments are closed.