പാരീസ് : ഫ്രാൻസിൽ പുതിയതായി നടപ്പിലാക്കിയ ദയാവധ നിയമത്തിൽനിന്ന് വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും പൂർണ്ണമായി വിട്ടുനിൽക്കാനുള്ള അവകാശം സംരക്ഷിച്ചുകൊണ്ട് ഓഗസ്റ്റ് പതിനാലിന് ഫ്രഞ്ച് ഭരണഘടനാ കൗൺസിൽ പുറപ്പെടുവിച്ച നിർണായക വിധിയെ യൂറോപ്യൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് സ്വാഗതം ചെയ്തു.
ദയാവധം നടപ്പിലാക്കാൻ കുറഞ്ഞ മേൽനോട്ടങ്ങൾ മാത്രമുള്ള കടുത്ത നിയമനിർമ്മാണമാണ് ഫ്രാൻസ് നടത്തുന്നതെന്നും ഇത് മനുഷ്യന്റെ അന്തസ്സിനും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ഗുരുതര ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ നിയമപരമായ ഇളവുകൾ വഴി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാം.
കത്തോലിക്കാ നഴ്സിംഗ് ഹോമുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് തങ്ങളുടെ നിയമാവലിയിൽ ജീവന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ദയാവധത്തിൽ നിന്ന് ഒഴിവാകാം. ഇതിനുപുറമേ ഫാർമസിസ്റ്റുകൾക്കും മറ്റു ജീവനക്കാർക്കും മനഃസാക്ഷിക്ക് അനുസൃതമായി ഈ പ്രക്രിയയിൽ പങ്കാളികളാകാതിരിക്കാനുള്ള അവകാശവും കോടിയുണ്ടാകും.

Comments are closed.