Ultimate magazine theme for WordPress.

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ജൂലായിൽ

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം വൈകാൻ സാധ്യത. സ്കൂളുകൾ മാർക്ക് സമർപ്പിക്കേണ്ട സമയം നീട്ടിയ സാഹചര്യത്തിലാണിത്. പുതിയ അറിയിപ്പ് പ്രകാരം സ്കൂളുകൾക്ക് ജൂൺ 30 വരെ മാർക്കുകൾ സമർപ്പിക്കാം. ഇന്റേണൽ ഇവാല്യുവേഷൻ, ഇന്റേണൽ അസെസ്മെന്റ് മാർക്ക് എന്നിവ സി.ബി.എസ്.ഇയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂൺ 30 ആണ്.
നേരത്തെ ഇന്റേണൽ ഇവാല്യുവേഷൻ മാർക്ക് ജൂൺ 5 വരെയും ഇന്റേണൽ അസെസ്മെന്റ് മാർക്ക് ജൂൺ 11 വരെയുമാണ് സമർപ്പിക്കാനുള്ള സമയം നൽകിയിരുന്നത്.ആദ്യം പ്രഖ്യാപിച്ചിരുന്നത് പോലെ സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ജൂണിൽ പ്രഖ്യാപിക്കാൻ സാധിക്കില്ല. ജൂലായ് മാസത്തിൽ ഫലം വരാനാണ് സാധ്യത.

Sharjah city AG
Leave A Reply

Your email address will not be published.