Ultimate magazine theme for WordPress.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

May 20, 2021

തിരുവനന്തപുരം : ജനമസ്സുകളില്‍ആരവമുയര്‍ത്തി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തില്‍. വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് മുമ്ബാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം മന്ത്രിമാരായ കെ രാജന്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്കുട്ടി, എ കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്കോവില്, ആന്റണി രാജു വി അബ്ദുറഹിമാന്, ജി ആര് അനില്, കെ എന് ബാലഗോപാല്, ആര് ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്, പി രാജീവ്, സജി ചെറിയാന്, വി ശിവന്കുട്ടി, വി എന് വാസവന്, വീണാ ജോര്ജ് എന്നിവര് സത്യപ്രതിജ്ഞ ചെയ്തു.
ചരിത്രവിജയം സമ്മാനിച്ചവര്ക്ക് കോവിഡിനെ തുടര്ന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് കാണാനായില്ല. വീടകങ്ങളിലെ ടെലിവിഷനുകളിലും ഫോണ് സ്ക്രീനുകളിലും കേരള ജനത ചരിത്രമുഹൂര്ത്തം വീക്ഷിച്ചു. ‘ഈ മഹാമാരി മാറും. അന്ന് നമ്മള് ഒരുമിച്ച്‌ നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാര്മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലര്ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്.’ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ ഈ വാക്കുകള് സത്യമായി പുലരുമെന്ന ആത്മവിശ്വാസത്തിലാണ് കേരളം.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര് അണിചേര്ന്ന വെര്ച്വല് സംഗീതാവിഷ്കാരം സെന്ട്രല് സ്റ്റേഡിയത്തിലെ സ്ക്രീനില് തെളിഞ്ഞു. കെ.ജെ. യേശുദാസ്, എ.ആര്. റഹ്മാന്, ഹരിഹരന്, പി.ജയചന്ദ്രന്, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്, ശങ്കര് മഹാദേവന്, അംജത് അലിഖാന്, ഉമയാള്പുരം ശിവരാമന്, ശിവമണി, മോഹന്ലാല്, ജയറാം, കരുണാമൂര്ത്തി, സ്റ്റീഫന് ദേവസ്യ, ഉണ്ണിമേനോന്, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്, ശ്വേതാമോഹന്, ഔസേപ്പച്ചന്, എം. ജയചന്ദ്രന്, ശരത്, ബിജിബാല്, രമ്യാനമ്ബീശന്, മഞ്ജരി, സുധീപ്കുമാര്, നജിം അര്ഷാദ്, ഹരിചരന്, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്, അപര്ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകന് കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമര്പ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.

ഇ.എം.എസ്. മുതല് പിണറായി വിജയന് വരെയുള്ളവര് നയിച്ച സര്ക്കാരുകള് എങ്ങനെ കേരളത്തെ മാറ്റുകയും വളര്ത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആല്ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്ബം മലയാളത്തില് ആദ്യമാണ്. സംവിധായകന് ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്കാരം. രമേശ് നാരായണന് സംഗീതം ചിട്ടപ്പെടുത്തി. മണ്മറഞ്ഞ കവികളുടേതിനുപുറമേ പ്രഭാ വര്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.

Leave A Reply

Your email address will not be published.