ശ്രീലങ്ക : ശ്രീലങ്കയിൽ ക്രൈസ്തവരായ വിദ്യാർത്ഥികളും പ്രത്യേകിച്ച് നോൺ-ട്രഡീഷണൽ സഭാ പാസ്റ്റർമാരുടെ മക്കളും വിദ്യാലയങ്ങളിൽ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും കടുത്ത വിവേചനവും പീഡനവും നേരിടുന്നതായി റിപ്പോർട്ട്. നാഷണൽ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ശ്രീലങ്ക പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയിൽ ക്രിസ്ത്യൻ വിദ്യാർത്ഥികളെ ഞായറാഴ്ചകളിൽ ക്ലാസിൽ വരാൻ നിർബന്ധിക്കുക, മറ്റ് മതപരമായ ചടങ്ങുകളിൽ നിർബന്ധമായി പങ്കെടുപ്പിക്കുക, ബൈബിൾ വായിക്കുന്നത് വിലക്കുക തുടങ്ങിയ വിവേചനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. ചിലയിടങ്ങളിൽ പള്ളികൾക്കും പാസ്റ്റർമാർക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുട്ടികളും ഇരയാകുന്നുണ്ട്.
വിദ്യാലയങ്ങളിൽ ആവശ്യത്തിന് ക്രിസ്ത്യൻ അധ്യാപകരില്ലാത്തത് വിദ്യാർത്ഥികളെ മറ്റ് മത വിഷയങ്ങൾ പഠിക്കാൻ നിർബന്ധിതരാക്കുന്നു. കൂടാതെ, സ്കൂൾ പ്രവേശനത്തിൽ നിന്നും ക്രിസ്ത്യൻ കുട്ടികളെ ഒഴിവാക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

Comments are closed.