ഡാളസ് : ഡാളസിൽ ഐ.പി.സി മിഡ് വെസ്റ്റ് റീജിയൺ പി.വൈ.പി.എ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 8-ന് നടക്കും. റോളറ്റ് സിറ്റിയിലുള്ള ഫിലാദൽഫ്യ ചർച്ച് ആരാധനാലയത്തിൽ വൈകീട്ട് 6:30-നാണ് സമ്മേളനം ആരംഭിക്കുന്നത്.
പാസ്റ്റർ സാം വർഗ്ഗീസ് മുഖ്യ സന്ദേശം നൽകും. പ്രമുഖ ഗായകൻ ഇമ്മാനുവേൽ കെ.ബി. ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
2026-29 വർഷത്തെ പ്രവർത്തനങ്ങൾക്ക് അലൻ ജെയിംസ് (പ്രസിഡന്റ്), ജെസ്റ്റിൻ ജോൺ (വൈസ് പ്രസിഡന്റ്), റോഷൻ വർഗ്ഗീസ് (സെക്രട്ടറി), ലിജോ ജോസഫ് (ജോയിന്റ് സെക്രട്ടറി), സാം രാജൻ (ട്രഷറർ) എന്നിവരടങ്ങുന്ന യുവജന വിഭാഗം ഭാരവാഹികൾ നേതൃത്വം നൽകും.

Comments are closed.