ഇറാൻ : യുഎസ്-ഇറാൻ സൈനിക സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുതെന്ന് കപ്പൽ ഉടമകൾക്കും റിക്രൂട്ട്‌മെന്റ് കമ്പനികൾക്കും കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി. മേഖലയിലെ സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് ഇന്ത്യയുടെ ഈ അടിയന്തര ഇടപെടൽ.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. മിഡിൽ ഈസ്റ്റിൽ ഈ വർഷം ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ 13 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
ആഗോള ഷിപ്പിംഗ് മേഖലയിലേക്ക് ഏറ്റവും കൂടുതൽ നാവികരെ സംഭാവന ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് നിലവിൽ ഇന്ത്യ. മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ നാവികർ വിവിധ അന്താരാഷ്ട്ര കപ്പലുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

Comments are closed.