വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപ് അന്തിക്രിസ്തുവാണെന്നും അദ്ദേഹത്തെ വധിക്കണമെന്നും പരസ്യമായി ആഹ്വാനം ചെയ്ത മുൻ അമേരിക്കൻ സൈനികനും രാഷ്ട്രീയ സ്ഥാനാർത്ഥിയുമായ വില്യം അപ്ഹാമിന്റെ വിവാദ പ്രസ്താവനയെ യു.എസ് മറൈൻ കോർപ്സ് ശക്തമായി അപലപിച്ചു.
ബൈബിളിലെ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ട്രംപ് അന്തിക്രിസ്തുവും ദൈവത്തിന്റെ ശത്രുവുമാണെന്ന് ഇയാൾ വാദിച്ചത്. അമേരിക്കയുടെ പാപങ്ങൾ കാരണം രാജ്യം ദൈവകോപത്തിന് ഇരയാകുമെന്നും സൈനിക യൂണിഫോം ധരിച്ച് പങ്കുവെച്ച വീഡിയോയിൽ അപ്ഹാം ആരോപിച്ചു.
എന്നാൽ അപ്ഹാമിന്റെ പരാമർശങ്ങൾ സൈന്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം സത്യപ്രതിജ്ഞ ലംഘിച്ചതായും നാവികസേനാ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം സൈന്യത്തിൽ നിന്ന് മെഡിക്കൽ ഡിസ്ചാർജ് ചെയ്യപ്പെട്ട ഇയാൾ നിലവിൽ ഫ്ലോറിഡയിൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്നുണ്ട്.

Comments are closed.