Ultimate magazine theme for WordPress.

ആഗോള ക്രൈസ്തവ പീഡന സൂചിക പുറത്തുവിട്ടു; കടുത്ത ആശങ്ക രേഖപ്പെടുത്തി ഐസിസി

ചൈന : ലോകമെമ്പാടുമുള്ള ക്രൈസ്തവർ നേരിടുന്ന കടുത്ത മതപീഡനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ‘ഗ്ലോബൽ പെർസിക്യൂഷൻ ഇൻഡക്സ് 2026’അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ പുറത്തുവിട്ടു.

ഇരുപതിലധികം രാജ്യങ്ങളിലെ ക്രൈസ്തവരുടെ വെല്ലുവിളികളും പീഡനത്തിന് ഇരയായവരുടെ സാക്ഷ്യപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്. ദശലക്ഷക്കണക്കിന് ക്രൈസ്തവർ വിശ്വാസത്തിനായി വലിയ വില നൽകേണ്ടി വരുന്നുവെന്ന് ഐസിസി പ്രസിഡന്റ് ഷോൺ റൈറ്റ് ഓർമ്മിപ്പിച്ചു.

മതപരമായ ദേശീയതയുടെ വളർച്ചയും ഭരണകൂട നിയന്ത്രണങ്ങളും റിപ്പോർട്ട് വിലയിരുത്തുന്നു. നൈജീരിയ, നിക്കരാഗ്വ, സിറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യം മെച്ചപ്പെടുത്താനുള്ള ശുപാർശകളെക്കുറിച്ചും സൂചികയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

Sharjah city AG

Comments are closed.