Ultimate magazine theme for WordPress.

ചാർലി കിർക്ക് വധക്കേസ്: പ്രാഥമിക കോടതി നടപടികൾ ആരംഭിച്ചു

ടെക്സാസ് : കൺസർവേറ്റീവ് ആക്ടിവിസ്റ്റും ‘ടിപിയുഎസ്എ ഫെയ്ത്ത്’ സഹസ്ഥാപകനുമായ ചാർലി കിർക്ക് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട കേസിൽ പ്രതിക്കെതിരെയുള്ള പ്രാഥമിക കോടതി നടപടികൾ യൂട്ടായിൽ ആരംഭിച്ചു.

യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു സംവാദത്തിനിടെയാണ് മുപ്പത്തിയൊന്നുകാരനായ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചത്. കേസിൽ പ്രതിയായ ഇരുപത്തിമൂന്നുകാരൻ ടൈലർ റോബിൻസൺ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ചാർലി കിർക്കിന്റെ ഭാര്യ എറിക്ക കിർക്ക്, ഡോണാൾഡ് ട്രംപ് ജൂനിയർ എന്നിവർ കോടതി നടപടികൾക്ക് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു.

Sharjah city AG

Comments are closed.