Ultimate magazine theme for WordPress.

എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം 16 -ാമത് ബാച്ചിൻ്റെ ഉദ്ഘാടനം

കുമ്പനാട് : എക്സ്ൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം പതിനാറാമത് ബാച്ചിന്റെ ഉദ്ഘാടനം ജൂൺ 30ന് എക്സൽ മിനിസ്ട്രീസിന്റെ ഓഫീസിൽ നടന്നു. റവ. ജോർജ് തോമസ് അനുഗ്രഹ പ്രാർത്ഥനയും ഉദ്ഘാടനവും നിർവ്വഹിച്ചു. സുവിശേഷകൻ T. ബഞ്ചമിൻ (CEF,Bible Society ) മുഖ്യ സന്ദേശം നൽകി.

എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം രജിസ്ട്രാർ ബ്ലെസ്സൻ തോമസ്സ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ്, വടശ്ശേരിക്കര പ്രവർത്തനങ്ങളെപ്പറ്റി ആധികാരികമായി സംസാരിച്ചു. മാത്യു വർഗ്ഗീസ് ( വൈസ് പ്രിൻസിപ്പാൾ) ഈവർഷത്തെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. ബെൻസൺ വർഗീസ് (അഡ്മിനിസ്ട്രേറ്റർ), ഷിബു കെ. ജോൺ (പ്രിൻസിപ്പാൾ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

ജോബി കെ. സി , ബ്രൈറ്റ് ഡാനിയേൽ, ജെബ്ബേസ് രാജ്, ഡെന്നി ജോൺ, എബ്രഹാം ടിവി, പ്രീതി ബിനു, ജിൻസി അനിൽ, ലിസ്സാ വിജയൻ എന്നിവർ ആശംസകളറിയിച്ചു. ESCE യുടെ പതിനാറാമത് ബാച്ചിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി., മലയാളം ഓൺലൈൻ ക്ലാസുകൾ ജൂലൈ 20 നു ആരംഭിക്കും

Sharjah city AG

Comments are closed.