Ultimate magazine theme for WordPress.

*ഇറാൻ ആണവായുധം നേടുന്നത് തടയാൻ ട്രംപ് സർക്കാർ പ്രതിജ്ഞാബദ്ധം: യുഎസ് അംബാസഡർ*

ഇറാൻ : ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുന്നതിൽ ട്രംപ് ഭരണകൂടം ഇപ്പോഴും ശക്തമായി പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി. ഇറാന്റെ നിലപാടുകളിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ബുധനാഴ്ച ‘ദി ജറുസലേം പോസ്റ്റ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

ടെഹ്‌റാനിൽ കൂടുതൽ പ്രായോഗികമായി ചിന്തിക്കുന്ന പുതിയൊരു നേതൃത്വം ഉയർന്നുവരുന്നുണ്ടെന്ന ധാരണകളെ അദ്ദേഹം പൂർണ്ണമായി തള്ളിപ്പറഞ്ഞു. ഇറാനിലെ പുതിയ ഭരണാധികാരികൾ നയങ്ങളിൽ മാറ്റം വരുത്തുമെന്ന തരത്തിൽ വാഷിംഗ്ടണിന്റെ സമീപനത്തിൽ എന്തെങ്കിലും അയവ് വന്നതായി യുഎസ് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിയൻ നേതൃത്വത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള യുഎസ് ഉദ്യോഗസ്ഥരുടെ സമീപകാല പ്രസ്താവനകൾ ഇസ്രായേലിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു ആശങ്കയ്ക്ക് സ്ഥാനമില്ലെന്നാണ് ഹക്കബി മറുപടി നൽകിയത്. ഇറാന്റെ ഭാഗത്തുനിന്ന് നിലപാടുകളിൽ അനുകൂലമായ യാതൊരു മാറ്റവും കാണുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ചു

Sharjah city AG

Comments are closed.