വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി ഇറാനിലെ ഡ്രോൺ – മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നത്.
ഹോർമുസ് കടലിടുക്കിൽ സിംഗപ്പൂർ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ സിരിക് ദ്വീപ് ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തിന് അതിവേഗം ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡും വ്യക്തമാക്കി.
അതിനിടെ, തെക്കൻ ലെബനോണിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുന്നതുമായി ബന്ധപ്പെട്ട ചട്ടക്കൂട് കരാറിൽ ലെബനോണും ഇസ്രയേലും വാഷിങ്ടണ്ണിൽ വെച്ച് ഒപ്പുവെച്ചു. ഇസ്രയേൽ പിടിച്ചെടുത്ത രണ്ട് പ്രദേശങ്ങളുടെ നിയന്ത്രണം ലെബനീസ് സൈന്യത്തിന് വിട്ടുനൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചപ്പോൾ, കരാർ ഇസ്രയേൽ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നതെന്ന് ഹിസ്ബുല്ല ആരോപിച്ചു.

Comments are closed.