Ultimate magazine theme for WordPress.

പെന്തെക്കോസ്തു പ്രാർത്ഥനാലയ നിർമ്മാണം-ചട്ടങ്ങൾ ലഘൂകരിക്കണം – കുന്നംകുളം യു.പി.എഫ്

കുന്നംകുളം: യുണൈറ്റഡ് പെന്തെക്കോസ്തു ഫെല്ലോഷിപ്പ് കുന്നംകുളം ഭാരവാഹികൾ സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നsത്തി.

പെന്തെക്കോസ്തു സഭകൾക്കു നേരെയുള്ള എതിർപ്പുകൾ, സെമിത്തേരികൾക്ക് പട്ടയവും ലൈസൻസും ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കൽ തുടങ്ങി വിവിധ വിഷയങ്ങളിലെ പെന്തെക്കോസ്തു സഭകളുടെ സന്ദേഹം കന്നംകുളം യു.പി എഫ് ജനറൽ പ്രസിഡണ്ടും യു.പി. എഫ് ഗ്ലോബൽ അലൈയൻസ് ജനറൽ കോർഡിനേറ്ററുമായ ഡോ: സാജൻ സി ജേക്കബ് ബോധിപ്പിച്ചു.

യു.പി. എഫ് ജനറൽ സെക്രട്ടറി പാസ്റ്റർ: അനിൽ തിമോത്തി, വി നാഗൽ കർമ്മ സമിതി പ്രസിഡണ്ട് പാസ്റ്റർ എം.ജി ഇമ്മാനുവേൽ, യു.പി.എഫ് തൃശൂർ മേഖല കോർഡിനേറ്റർമാരായ ബ്രദർ: അബി ആൻ്റണി, ബ്രദർ: സൈമൺ റ്റി.എഫ് എന്നിവർ പങ്കെടുത്തു. തൃശൂർ എം.എൽ. എ. രാജൻ ജെ.പല്ലനാണ് കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയത്.

Sharjah city AG

Comments are closed.