Ultimate magazine theme for WordPress.

ഇസ്രായേലിലെ ‘റൂട്ട് 60’ ഇനി ‘ബിബ്ലിക്കൽ ഹൈവേ’

ഇസ്രായേൽ : ബൈബിളിലെ പ്രധാന സംഭവങ്ങളുമായും വ്യക്തികളുമായും ബന്ധപ്പെട്ട ചരിത്ര സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ‘റൂട്ട് 60’-ന് ‘ബിബ്ലിക്കൽ ഹൈവേ’ എന്ന് ഇസ്രായേൽ സർക്കാർ നാമകരണം ചെയ്തു. വടക്ക് നസ്രത്ത് മുതൽ തെക്ക് ബെർഷെബ വരെയുള്ള പാതയാണിത്.

ഹെബ്രോൺ, ബെത്‌ലഹേം, ജെറുസലേം, ശീലോഹ തുടങ്ങിയ അതീവ പ്രാധാന്യമുള്ള വിശുദ്ധ സ്ഥലങ്ങളിലൂടെയാണ് ഈ ഹൈവേ കടന്നുപോകുന്നത്. തീർത്ഥാടകർക്ക് ബൈബിളിന്റെ ചരിത്ര പശ്ചാത്തലവും ഭൂമിശാസ്ത്ര ഘടനയും നേരിട്ടറിയാൻ ഈ പദ്ധതി വലിയ അവസരമൊരുക്കുമെന്ന് ഭരണകൂടം പ്രത്യാശിക്കുന്നു.

അമേരിക്കയിലെ പ്രശസ്തമായ ‘റൂട്ട് 66’ മാതൃകയിലുള്ള ഈ ടൂറിസം പദ്ധതിയെ ക്രൈസ്തവ-യഹൂദ നേതാക്കൾ സ്വാഗതം ചെയ്തു. ഓരോ വർഷവും വിശുദ്ധ നാട് സന്ദർശിക്കാനെത്തുന്ന ലക്ഷക്കണക്കിന് ക്രൈസ്തവ തീർത്ഥാടകരെ ആകർഷിക്കാനും ആത്മീയ പൈതൃകം സംരക്ഷിക്കാനും ഈ സംരംഭം സഹായിക്കും.

Sharjah city AG

Comments are closed.