കായംകുളം : ഡിപിഎം ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂൺ 20 ശനിയാഴ്ച കായംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ 2026 ലെ എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷയിൽ ഫുൾ എപ്ളസ് നേടിയ 161 വിദ്യാർത്ഥികൾക്ക് അവാർഡും സ്പെഷ്യൽ ഗിഫ്റ്റും വിതരണം ചെയ്തു.
പാ. ജെറിപൂവക്കാല അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ ശരത് ലാൽ ബല്ലാരി ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ സമീർ, എസ്. കേശുനാഥ്, സോളമൻ റൊസാരിയോ, വി. രാജേഷ് കമ്മത്ത്, ബാബു ജി, സബീന ബിജു, എം ജോസഫ്, അൻസാരി കോയിക്കലേത്ത്, പാസ്റ്റർമാരായ മാത്യു ഫിലിപ്പ്, പി പി ജോർജ് കുട്ടി, എം കെ സ്കറിയ എന്നിവർ പ്രസംഗിച്ചു.
പാ. വർഗ്ഗീസ് ബേബി, അഡ്വ. ഇ സമീർ, എസ് കേശു നാഥ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ദാന ചടങ്ങിൽ എൻട്രൻസ് പരീക്ഷകളുടെ പ്രാധാന്യം, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കോളർഷിപ്പോടെ പഠിക്കാവുന്ന വിവിധ അംഗീകൃത കോഴ്സുകളും, ക്യാമ്പസ്സുകളും എന്നിവ സംബന്ധിച്ച സൗജന്യ ക്ലാസ്സ് കരിയർ ഗുരു മനുകുമാർ ആലി യോട് നയിച്ചു.

Comments are closed.