ഖാർത്തൂം: സുഡാനിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കിടയിലും തന്റെ ഇടവക ജനങ്ങളെ ഉപേക്ഷിച്ചുപോകാതെ അവരോടൊപ്പം തുടർന്ന കത്തോലിക്കാ വൈദികൻ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൗഡയിലെ സെന്റ് വിൻസെന്റ് ഇടവക വികാരിയായ ഫാദർ യുഹാന അലാമിൻ ആണ് ദാരുണമായി വധിക്കപ്പെട്ടത്.
കഴിഞ്ഞ ജൂൺ 19 വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം ഒരു കാവൽക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ കാവൽക്കാരൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ കടുത്ത സുരക്ഷാഭീഷണികൾക്കിടയിലാണ് ഈ ക്രൂരമായ കൊലപാതകം നടന്നിരിക്കുന്നത്.
തീവ്രവാദികൾ തലേദിവസം നുബ മലനിരകളിലെ പള്ളി വളപ്പിൽ അതിക്രമിച്ചു കയറി മെഡിക്കൽ സ്റ്റോറിലേക്ക് പ്രവേശനം ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അവിടം ഒഴിപ്പിക്കാൻ ഫാദർ അലാമിൻ തയ്യാറെടുക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് എൽ ഒബെയ്ദ് രൂപതയിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു.

Comments are closed.