വാഷിംഗ്‌ടൺ : അമേരിക്കയിൽ ആത്മീയതയും ദൈവവിശ്വാസവും വർദ്ധിക്കുന്നത് സമൂഹത്തിന് ഏറെ ഗുണം ചെയ്യുമെന്ന് പുതിയ ഗാലപ് സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും രാജ്യം കൂടുതൽ മതവിശ്വാസമുള്ളതാകുന്നതിനെ അനുകൂലിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് പൊതുവായ പിന്തുണയിൽ നേരിയ കുറവുണ്ടായെങ്കിലും, കത്തോലിക്കർക്കിടയിലും റിപ്പബ്ലിക്കൻ പാർട്ടിക്കാർക്കിടയിലും മതം സമൂഹത്തിന് നല്ലതാണെന്ന ബോധ്യം വർദ്ധിച്ചതായി (യഥാക്രമം 85%, 94%) റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകൾക്കിടയിലാണ് ഈ നിലപാടിൽ വലിയ മാറ്റമുണ്ടായത്.
ധാർമ്മിക മൂല്യങ്ങൾ വളർത്തുന്നതിൽ ഗവൺമെന്റിന്റെ പങ്കിനെക്കുറിച്ച് ജനങ്ങളിൽ ഭിന്നാഭിപ്രായമുണ്ട്. എങ്കിലും, പ്രതിസന്ധികളിൽ ആത്മീയത തണലാകുമെന്ന ക്രൈസ്തവ ബോധ്യങ്ങളെയും ധാർമ്മികമായ ഒരു സമൂഹസൃഷ്ടിക്കായുള്ള ആഗ്രഹത്തെയും അടിവരയിടുന്നതാണ് ഭൂരിപക്ഷത്തിന്റെ ഈ വിലയിരുത്തൽ.

Comments are closed.