യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ്; റവ. ഡോ. ടി. ജെ.സാമുവൽ ചെയർമാൻ, റവ. വൈ.റെജി ജനറൽസെക്രട്ടറി
തിരുവല്ല: കേരളത്തിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായി യുസിപിസി എന്ന ചുരുക്ക പേരിൽ യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ചസിന് തുടക്കമായി. മുഖ്യധാര പെന്തക്കോസ്ത് സഭകൾ ഉൾപ്പടെ കേരളത്തിലെ പ്രമുഖമായ 22 പെന്തക്കോസ്ത് സഭകളിലെ ഭാരവാഹികളും ലീഡേഴ്സും പറന്തലിൽ എജി സഭ കൺവൻഷൻ സെൻ്ററിൽ നടന്ന ആദ്യ ജനറൽബോഡിയിൽ പങ്കെടുത്തു.
അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസംബ്ലിസ് ഓഫ് ഗോഡ് സഭ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ.ടി.ജെ.സാമുവൽ (ചെയർമാൻ), ഡബ്ല്യുഎംഇ സഭ ജനറൽ ഓവർസിയർ റവ. ഡോ. ഓ.എം.രാജുക്കുട്ടി (വൈസ് ചെയർമാൻ), ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സ്റ്റേറ്റ് ഓവർസിയർ റവ. വൈ.റെജി (ജനറൽ സെക്രട്ടറി), ന്യൂ ഇന്ത്യ ദൈവസഭ പ്രസിഡൻ്റ് റവ. ടി.എം.കുരുവിള (ജോയിൻ്റ് സെക്രട്ടറി), റിവൈവൽ ചർച്ച് ജനറൽ പ്രസിഡൻ്റ് റവ. വിനോജ് തോമസ് (ട്രഷറർ), ശാരോൻ ഫെലോഷിപ്പ് സഭ ദേശീയ വൈസ് പ്രസിഡൻ്റ് റവ. വി.ജെ.തോമസ്, ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് റവ. ദാനിയേൽ ഐരൂർ (ഇരുവരും എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പവർവിഷൻ ടിവി ചെയർമാനും ഐപിസി മുൻ ജനറൽ പ്രസിഡൻ്റുമായ പാസ്റ്റർ ഡോ. കെ.സി.ജോൺ പേട്രൺ ആയും തിരഞ്ഞെടുക്കപ്പെട്ടു.
യുസിപിസിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഐക്യ പെന്തക്കോസ്ത് സമ്മേളനവും (മെയ് 26 ചൊവ്വാഴ്ച) ഇന്ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂർ മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ നടക്കും. പാസ്റ്റർ ഡോ. കെ.സി. ജോൺ ഉദ്ഘാടനം ചെയ്യും. ചെയർമാൻ റവ. ഡോ. ടി.ജെ.സാമുവൽ അധ്യക്ഷത വഹിക്കും. ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യപ്രഭാഷണം നടത്തും. സഭാ നേതാക്കൾ, രാഷ്ട്രീയ-സാമൂഹിക നേതാക്കൾ, ശുശ്രൂഷകന്മാർ, വിശ്വാസികൾ, പത്രപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ക്രിസ്തീയ വേദശാസ്ത്രം – പെന്തക്കോസ്ത് വീക്ഷണം എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച റവ. ഡോ. ടി.ജെ.സാമുവലിനെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ആദരിക്കും.
കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി വി.ഡി.സതീശനെ യോഗം അനുമോദിച്ചു.
## ## ##
പാസ്റ്റർ ജെ. ജോസഫ്
( ഓഫീസ് സെക്രട്ടറി )
ഫോൺ: 9446301796L

Comments are closed.