Ultimate magazine theme for WordPress.

ബിഹാർ സ്റ്റേറ്റ് എജുക്കേഷൻ ഡയറക്ടറായി റവ.ബിനു തോമസ് നിയമിതനായി

ബീഹാർ: ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് എജുക്കേഷൻ ഡയറക്ടറായി റവ. ബിനു തോമസ് നിയമിതനായി.
ബിഹാറിലെ 38 ജില്ലകളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും എല്ലാ കുഞ്ഞുങ്ങൾക്കും മികച്ച വിദ്യാഭ്യാസവും ദൈവവചനത്തിന്റെ അറിവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ചുമതല. എം എ, എംഡിവ്, എംഎഡ് ബിരുദധാരിയാണ്.

ദാരിദ്ര്യം, ലഹരിവസ്തുക്കളുടെ അടിമത്തം, വിവിധ സാമൂഹിക പ്രതിസന്ധികൾ എന്നിവ നേരിടുന്ന കുട്ടികൾക്ക് ചെറുപ്രായം മുതൽ ശരിയായ വിദ്യാഭ്യാസവും ആത്മീയ പരിശീലനവും ധാർമിക മൂല്യങ്ങളും പകർന്നുനൽകി ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാനും ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ 70 വേദവിദ്യാർത്ഥികൾ ഉണ്ട്. ബിഹാറിലെ 38 ജില്ലകളിലുമുള്ള കുട്ടികൾക്കും ഈ പ്രവർത്തനങ്ങൾ ഗുണകരമാകും. സൗത്ത് ഏഷ്യൻ സുപ്രണ്ട് ഡോ. സി സി തോമസ്, സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോൺ, ബിഹാർ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ അലക്സ് ജേക്കബ് എന്നിവരുടെ സാന്നിധ്യത്തിൽ റവ. ബിനു തോമസ് ചുമതല ഏറ്റെടുത്തു.

Sharjah city AG

Comments are closed.