Ultimate magazine theme for WordPress.

*ഐപിസി സൺഡേസ്കൂൾ സംസ്ഥാന താലന്ത് പരിശോധന ഒക്ടോബർ 20 ചൊവ്വാഴ്ച്ച*

 

 

കുമ്പനാട്: ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന – “കഴിവ് 2026” ഒക്ടോബർ 20 ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതൽ കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.
കേരളത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 12 മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കും.
സബ് ജൂണിയർ, ജൂണിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ, പൊതുഇനങ്ങൾ, അധ്യാപകർ എന്നീ വിഭാഗങ്ങളിലായി മേഖലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിവരാണ് 5 വേദികളിലായി നടക്കുന്ന കലാ-സാഹിത്യ-സംഗീത ഇനങ്ങളിലെ മത്സരാർത്ഥികൾ.
20 ന് രാവിലെ 8 ന് രജിസ്ട്രേഷൻ ആരംഭിക്കും.
8.30 ന് ഐപിസി കേരളം സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ് താലന്ത് പരിശോധന ഉദ്‌ഘാടനം ചെയ്യും. സൺഡേസ്കൂൾ സ്റ്റേറ്റ് ഡയറക്ടർ ഡോ. സാജൻ സി. ജേക്കബ് അധ്യക്ഷത വഹിക്കും. ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യപ്രഭാഷണം നടത്തും. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷിബു നെടുവേലിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ കെ.സി.ഉമ്മൻ, ഗ്ലാഡ്സൺ ജേക്കബ്, ട്രഷറർ ബിനു വി.ജോർജ് എന്നിവർ പ്രസംഗിക്കും.
സ്റ്റേറ്റ് സൺഡേസ്കൂൾ ഭാരവാഹികൾ വിവിധ വേദികൾകൾക്ക് നേതൃത്വം നൽകും.
മത്സരഫലങ്ങൾ ഉൾപ്പടെ സമ്പൂർണ്ണ ഡിജിറ്റൽ സംവിധാനത്തിലാണ് ക്രമീകരണങ്ങളെന്നും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്കായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ ജെയ്‌സൺ സോളമൻ, ഡെപ്യൂട്ടി ഡയറക്ടർ പി.എം.ഫിലിപ്പ്, അസോഷ്യേറ്റ് സെക്രട്ടറി പാസ്റ്റർ ജിജി മാമ്മൂട്ടിൽ എന്നിവർ അറിയിച്ചു.

Sharjah city AG

Comments are closed.