Ultimate magazine theme for WordPress.

ആരാധനാലയങ്ങളുടെ സുരക്ഷ ശക്തമാക്കാൻ രണ്ട് പുതിയ നിയമങ്ങൾ പാസാക്കി ലൂസിയാന

 

 

യുഎസ് : രാജ്യത്തുടനീളം വിവിധ ആരാധനാലയങ്ങൾക്ക് നേരെ പ്രതിഷേധങ്ങളും അക്രമങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ചർച്ചുകളുടെയും ആരാധനകളുടെയും സുരക്ഷ ഉറപ്പാക്കാൻ രണ്ട് പുതിയ നിയമങ്ങൾ പാസാക്കി യു.എസിലെ ലൂസിയാന (Louisiana) സംസ്ഥാനം. ചർച്ച് പരിസരങ്ങളിൽ അതിക്രമിച്ചു കയറുന്നവരെയും ആരാധനകൾ തടസ്സപ്പെടുത്തുന്നവരെയും കൂടുതൽ ശക്തമായി നേരിടാൻ സഭകളെ സഹായിക്കുന്ന ഹൗസ് ബിൽ 294 (HB 294), ഹൗസ് ബിൽ 68 (HB 68) എന്നീ രണ്ട് നിർണ്ണായക ബില്ലുകളിലാണ് ഗവർണർ ജെഫ് ലാൻഡ്രി ഈ ആഴ്ച ഒപ്പുവെച്ചത്.

പുതിയ HB 294 നിയമപ്രകാരം, ചർച്ചുകളിൽ പ്രാർത്ഥന തടസ്സപ്പെടുത്തുന്നവരോടും അനധികൃതമായി അതിക്രമിച്ചുകയറുന്നവരോടും അവിടുത്തെ പാസ്റ്റർമാർക്കോ, സുരക്ഷാ ജീവനക്കാർക്കോ അല്ലെങ്കിൽ നിയമപരമായി അവിടെയുള്ള മറ്റുള്ളവർക്കോ ചർച്ച് പരിസരം വിട്ടുപകാൻ ഉത്തരവിടാൻ പൂർണ്ണ അധികാരമുണ്ട്. ഈ നിർദ്ദേശം ലംഘിച്ച് മുന്നോട്ട് പോകുന്ന വ്യക്തികളെ, “ന്യായവും ആവശ്യവുമായ ബലം പ്രയോഗിച്ച്” അവിടെനിന്ന് പുറത്താക്കാനും ഈ പുതിയ നിയമം അനുമതി നൽകുന്നുണ്ട്.

ആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും സഭകളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ഇത്തരം ശക്തമായ നിയമനിർമ്മാണം അനിവാര്യമാണെന്ന് ഗവർണറും ഭരണകൂടവും വ്യക്തമാക്കുമ്പോൾ, ബലപ്രയോഗത്തിനുള്ള അനുമതി ചിലയിടങ്ങളിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്. എന്തായാലും ലൂസിയാന സർക്കാരിന്റെ ഈ പുതിയ നടപടി അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Sharjah city AG

Comments are closed.