Ultimate magazine theme for WordPress.

*എ.ജി.എൻ.ഐ എഴുപത്തിയൊന്നമത് ജനറൽ കോൺഫറൻസ് സമാപിച്ചു*

 

ന്യൂഡൽഹി : അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യയുടെ എഴുപത്തിയൊന്നാമത് ജനറൽ കോൺഫറൻസ് ചെയർമാൻ പാസ്റ്റർ റെനേഷ് ജേക്കബ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ റോബർട്ട് ഇയാക്, പാസ്റ്റർ പാട്രിക് ജോസഫ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. പാസ്റ്റർ ജോൺ ടോംപ്സൺ, റെനേഷ് ജേക്കബ്, വി.സി ജോർജ്ജ് കുട്ടി എന്നിവർ വിവിധ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു.

എ ജി എൻ ഐ യുടെ 14 ഡിസ്ട്രിക്റ്റുകളിൽ നിന്നും 550 ഓർഡെയ്ൻഡ് പാസ്റ്റേഴ്സ് പങ്കെടുത്തു.ഹോസ്റ്റ് കമ്മിറ്റി ചെയർമാൻ പാസ്റ്റർ ജോഷി ബേബിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ചെയ്തു. ആരാധനയോടും കർത്തൃമേശയോടും കൂടി കോൺഫറൻസ് സമാപിച്ചു.

ജനറൽ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാസ്റ്റർ വി സി ജോർജ്ജുകുട്ടി ( ജനറൽ സൂപ്രണ്ട് ), പാസ്റ്റർ സോളമൻ കിങ്സ് ( അസിസ്റ്റന്റ് സൂപ്രണ്ട്), പാസ്റ്റർ വിൻസെന്റ് പോൾ (ജനറൽ സെക്രട്ടറി), പാസ്റ്റർ ലാലു വർഗീസ് ( ട്രഷറർ) എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായി പാസ്റ്റർ ജോസഫ് രാജൻ, ആഷേർ വാസ്കർ, ലോറൻസ് ജോസഫ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.എ ജി എൻ ഐ യെ ഭരണസൗകര്യത്തിനായി രണ്ടായി വിഭജിക്കാൻ ജനറൽ പ്രസ്ബിറ്ററി തീരുമാനിച്ചു.

Sharjah city AG

Comments are closed.