Ultimate magazine theme for WordPress.

*അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസിന് ഹൂസ്റ്റണിൽ തുടക്കമായി*

*ഹൂസ്റ്റൺ: നിനയാത്ത നാഴികയിൽ ഒരുങ്ങി കാത്തിരിക്കുന്നവർക്കായുള്ള ആർപ്പുവിളി മുഴങ്ങികേൾക്കാൻ സമയമായി. വിളക്കിൽ എണ്ണയുമായി കാത്തിരിക്കുന്നവർ ജഡത്തിന്റെ പ്രവർത്തികളിലൂടെ എണ്ണ നഷ്ടമാക്കരുത്. ആത്മ മണവാളനുമായി ബന്ധമുള്ളവർ ആർപ്പുവിളി കേൾക്കാൻ ഒരുങ്ങുക എന്ന ആഹ്വാനത്തോടെ അസംബ്ലീസ് ഓഫ് ഗോഡിന്റെ 28 -ാം ഫാമിലി കോൺഫ്രൻസ് ഹൂസ്റ്റണിൽ തുടക്കമായി.

ജോൺ ലൂക്കോസ് സ്വാഗത പ്രസംഗം നടത്തി നാഷണൽ കൺവീനർ റവ തോമസ് ഏബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. റവ. സാം പണിക്കർ ഫ്ലോറിഡ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ റവ.ബയേൽ സാമുവൽ സങ്കീർത്തനം വായിച്ചു. ലോക്കൽ കോ-ഓർഡിനേറ്റർ ജോൺ ലൂക്കോസ് സ്വാഗതം പറഞ്ഞു.

റവ. ജോ തോമസ്, റവ കിപ്ലിംഗ് ബാച്ചിലർ എന്നിവർ പ്രസംഗിച്ചു. റവ.നദാൻ റൗസ് ആശംസ അറിയിച്ചു. ഡോ. ടോം ഫിലിപ്പിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷ നടത്തി. റവ. ബിനു ജോൺ, രാജൻ ഏബ്രഹാം, റവ . ജോൺ സി.ഡാനിയൽ എന്നിവർ പ്രാർത്ഥിച്ചു.

Sharjah city AG

Comments are closed.